കഴുത്തിനും തോളിനും നട്ടെല്ലിനും ഒരുപോലെ ഗുണം മാര്‍ജാരാസനം ചെയ്തുനോക്കൂ
കഴുത്തിനും തോളിനും വേദനയെന്ന് പരാതിപ്പെടാത്തവരുണ്ടാകില്ല. ഒപ്പം നടുവേദന കൂടിയായാലോ. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് മെഡിസിനേക്കാള്‍ ഫലപ്രദമാകുന്നത് ശ്രദ്ധാപൂര്‍വ്വം ചെയ്യുന്ന ചില വ്യായാമങ്ങളാണ്. അവയില്‍ യോഗാസനങ്ങളുണ്ടെങ്കില്‍ ഇരട്ടിഫലം കിട്ടും. ഇതാ വ്യാഘ്രാസനം എന്ന ഈ ആസനം പരീക്ഷിച്ചുനോക്കൂ. എല്ലാദിവസവും കൃത്യമായും സൂക്ഷ്മതയോടും ഈ ആസനം ചെയ്താല്‍ ഫലം ഉറപ്പ്.
മാര്‍ജാരാസനം ചെയ്യേണ്ട വിധം
ഇരുകാലുകളും കൈകളും തറയില്‍ ഉറപ്പിച്ച് നില്‍ക്കുക. ഇരുകൈകളും താല്‍മുട്ടുകളും തോളുകളുടെ അകലത്തിലായി തറയില്‍ കുത്തുക
ശ്വാസമെടുത്തുകൊണ്ട് നടു താഴ്ത്തുകയും തല മുകളിലേക്ക് ഉയര്‍ത്തുകയും ചെയ്യുക.
ശ്വാസം വിട്ടുകൊണ്ട് നടുവ് മുകളിലേക്ക് ഉയര്‍ത്തുകയും തല താഴ്ത്തുകയും ചെയ്യുക.
ഇങ്ങനെ പത്തോ പന്ത്രണ്ടോ തവണ ആവര്‍ത്തിക്കുക.
ഗുണങ്ങള്‍
വാതസംബന്ധമായ ക്രമക്കേടുകള്‍ പരിഹരിക്കപ്പെടുന്നു. കഴുത്തിനും തോളുകള്‍ക്കും നട്ടെല്ലിനും നല്ല അയവും ബലവും ലഭിക്കാന്‍ ഇതു സഹായിക്കുന്നു. ഉദരാന്തര്‍ഭാഗത്തുള്ള മുഴുവന്‍ അവയവങ്ങള്‍ക്കും നല്ല വ്യായാമം ലഭിക്കുന്നു. അടിവയര്‍ ഒതുങ്ങിക്കിട്ടുന്നു. കാലുകളിലെയും കൈകളിലെയും നീര്‍ക്കെട്ട് മാറുകയും ചെയ്യുന്നു. ശ്വാസകോശത്തിനും ഹൃദയത്തിനും നല്ല വികാസം കിട്ടുന്നു. സ്ട്രോക്കിനു കാരണമാകുന്ന പല രോഗങ്ങള്‍ക്കും നല്ലൊരു പ്രതിവിധിയാണിത്.